കാല്‍ക്കലെന്‍ കണ്ണീര്‍പ്രണാമം!
പ്രതീക്ഷിച്ചിരുന്നിട്ടും ഏറെ മുറിപ്പെടുത്തിയ ഒരു വേര്‍പാട്..ശുദ്ധാത്മാവായ ഒരു ചെണ്ടമേളക്കാരനോ, ചായക്കടക്കാരനോ, മുഖ്യകഥാപാത്രത്തിന്റെ അച്ഛനോ, അമ്മാവനോ, കാര്യസ്ഥനോ ഒക്കെയായി,പലപ്പോഴും ഒരു കറിവേപ്പിലയായി-എത്ര അപ്രസക്തമായ വേഷമാണെങ്കില്‍ത്തന്നെയും, തന്റെ അസാന്നിദ്ധ്യം കൊണ്ട് അപൂര്‍ണ്ണമായിപ്പോയേനെ എന്നു നമുക്ക് വ്യക്തമാക്കിത്തരുന്ന, തന്മയത്വമുള്ള, സ്വാഭാവികമായ അഭിനയം-വെള്ളിത്തിരയില്‍ നിലകൊണ്ടിരുന്ന വ്യക്തിത്വം.ദേവാസുരത്തിലെ പെരിങ്ങോടനും, ഭരതത്തിലെ പക്കമേളക്കാരനായ അമ്മാവനും,തൂവല്‍ക്കൊട്ടാരത്തിലെ മാരാര്‍ക്കും ഒരു ശരാശരി മലയാളിയുടെ മനസ്സില്‍ മരണമില്ല.രസതന്ത്രത്തിലെ ചെട്ടിയാരെയും രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലും അദ്ദേഹം തന്റെ കലാശക്കൊട്ടെന്ന പോലെ അനശ്വരനാക്കി.ഞെരളത്തു രാമപ്പൊതുവാളിന്റെ ജീവിതം അദ്ദേഹത്തിന്റെ പ്രതിഭയിലൂടെ കാണാന്‍ മലയാളിക്കു ഭാഗ്യമുണ്ടായില്ല.അദ്ദേഹവും യാത്രയായി, മലയാളിയുടെ മനസ്സില്‍ ഒരു ചെണ്ടയും ചെണ്ടക്കോലും അനാഥമാക്കിക്കൊണ്ട്-നികത്താനാവാത്ത ഒരു വിടവ് ചലച്ചിത്രലോകത്തിന് സമ്മാനിച്ചുകൊണ്ട്.“പ്രേമസ്വരൂപനാം സ്നേഹസതീര്‍ത്ഥ്യന്റെ കാല്‍ക്കലെന്‍ കണ്ണീര്‍പ്രണാമം!“
2 Comments:
At 2:47 AM, മുസാഫിര്‍ said…
കഴിഞാഴ്ച കൂടി ടിവിയില്‍ കണ്ടു മംഗലശ്ശേരി നീലകണ്ഠനു അര്‍പ്പിക്കുന്ന ആ കണ്ണീര്‍ പ്രണാമം.കണ്ണ് നനയിച്ചു.നല്ല എഴുത്ത് ദുര്‍ഗ്ഗ.
At 6:01 PM, വിനോദ് said…
നൂറു ശതമാനം യോജിക്കുന്നു ... ഒരു ചെറു പുന്ചിരിയിലെ അദ്ദേഹത്തിന്‍റെ കഥാപാത്രം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു ... നികത്താനാവാത്ത വിടവ് തന്നെ സംശയമില്ല ... ചുരുങ്ങിയ വരികളില്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു ദുര്‍ഗ ...
Post a Comment
<< Home