തട്ടിന്‍പുറത്ത് നിന്നും

This supplementary blog contains only those old entries recovered after a deletion from my blog.

Friday, August 04, 2006

എനിക്ക് മടങ്ങിപ്പോകണം...

എനിക്ക് മടങ്ങിപ്പോകണം..കാലചക്രം തിരിച്ചുകൊണ്ട്,കശുമാവിങ്കൊമ്പത്തെ ഊഞ്ഞാലില്‍ ഒന്നുകൂടിരിക്കണം...നിന്നെയുമാട്ടണം..അമ്മയുണ്ടാക്കുന്ന ഉണ്ണിയപ്പം അടികൂടിത്തിന്നണം.....മതിലില്‍ കരികൊണ്ട് വരച്ചതിന് അച്ഛന്റെ അടി ഒന്നുകൂടി വാങ്ങണം..ജനലിന്റെ ചില്ലുപൊട്ടിച്ചത് അച്ഛന്‍ വരുമ്പോള്‍ പറഞ്ഞു കൊടുക്കാതിരിക്കാന്‍ നിന്റെ പിന്നാലെ നടക്കണം....ഓരോന്ന് പറഞ്ഞ് ചൂട്ടുകാട്ടി നിന്നെ ദേഷ്യം പിടിപ്പിച്ച് ഓടി രക്ഷപ്പെട്ട് മുറിയില്‍ കയറി വാതിലടയ്ക്കണം...അടയ്ക്കാന്‍ മറന്ന ജനല്‍പ്പാളിയിലൂടെ നീ പല്ലിളിച്ചുകാട്ടുന്നതും വടി എത്തിച്ച് അടിക്കാന്‍ ശ്രമിക്കുന്നതും....അച്ഛനും നീയും കടയില്‍ പോവുമ്പോള്‍ അച്ഛനെ മണിയടിച്ച് മിഠായി വാങ്ങിപ്പിക്കാന്‍ പറയണം.....നിന്റെ യൂണിഫോം ഇസ്തിരിയിട്ടുതരണം....നീ സ്കൂളില്‍ പോവാന്‍ നേരത്ത് ചന്ദനം ചാലിച്ച് തൊടുവിക്കണം...ഹോംവര്‍ക്കില്‍ സഹായിക്കണം...പരീക്ഷയ്ക്ക് മുന്‍പ് അവസാനവട്ടം ഒന്നുകൂടെ ചോദ്യം ചോദിച്ചു വിടണം.....പരീക്ഷ കഴിഞ്ഞ് വരുമ്പോള്‍ മാര്‍ക്ക് കണക്കുകൂട്ടണം...അമ്മ വീട്ടിലില്ലാത്ത സമയത്ത്, ഉച്ചയൂണിഷ്റ്റപ്പെടാതെ പിണങ്ങിപ്പോയ നിന്നെ തിരിച്ചുവിളിച്ച് ചപ്പാത്തിയുണ്ടാക്കിത്തരണം....നിന്റെകൂടെയിരുന്ന് ക്രിക്കറ്റ് കാണണം...നിറയെ പീലികളുള്ള ആ കണ്ണുകളില്‍ ഒന്നുകൂടി മുത്തമിടണം...നീണ്ട ആ കൈവിരലുകള്‍ ഒന്നുകൂടി ചേര്‍ത്തുപിടിക്കണം.....പിണങ്ങുമ്പോള്‍” എന്താടാ ചുണ്ടത്ത് തെങ്ങിന്‍ തൈ വയ്ക്കാലോ ഇപ്പോ” എന്ന് അമ്മയെക്കൊണ്ട് പറയിക്കുന്ന നിന്നെ ഒന്നുകൂടിക്കാണണം...രാത്രി ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പൂവാലന്മാരില്‍ നിന്നും ഒരു രക്ഷയായി ആ കൊച്ചുകൈകള്‍ ഒന്നുകൂടി എന്നെ വലയം ചെയ്യണം....കറികള്‍ക്കുപ്പു പോരെന്ന് ഒന്നു കൂടി എന്നെ കുറ്റപ്പെടുത്തണം....അനാവശ്യമായി പൈസ ചെലവാക്കുന്നതിന് ഒന്നുകൂടി ‘കൊച്ചുകാര്‍ന്നോരു’ടെ ആ താക്കീത് കേള്‍ക്കണം.....

5 Comments:

  • At 7:52 AM, Blogger രാജേഷ് പയനിങ്ങൽ said…

    ദു..ശരിക്കും...ഇതെല്ലാം ദുര്‍ഗ്ഗയുടെ ബാല്യത്തില്‍ നിന്നും..? അല്ലല്ല...ഇതു എന്‍റേതാണ്...ഏങ്ങനെ എന്‍റെ ബാല്യത്തെപ്പറ്റി ദുര്‍ഗ്ഗക്കറീയാം..?
    ......
    ശരിക്കും....ഉള്ളീല്‍ത്തട്ടി.....

    ഇതാരും കണ്ടീല്ലെ...?

     
  • At 11:28 AM, Blogger മുസാഫിര്‍ said…

    സമയമാം നദി പുറകോട്ടൊഴുകി,
    സ്മരണ തന്‍ പൂവണിത്താഴ്വരയില്‍
    സംഭവ മലരുകള്‍ വിരിഞ്ഞു വീണ്ടും,വിരിഞ്ഞു വീണ്ടും,
    എന്ന പാട്ടിനെ ഓര്‍മിപ്പിക്കുന്ന മനോഹരങ്ങളായ വരികള്‍.

     
  • At 3:59 AM, Blogger Sreevally Menon Varanattu said…

    Love this...

     
  • At 4:00 AM, Blogger Sreevally Menon Varanattu said…

    Love this...

     
  • At 4:00 AM, Blogger Sreevally Menon Varanattu said…

    Love this...

     

Post a Comment

<< Home